Friday, May 8, 2009

ചിരിയില്‍ ഒതുക്കിയ ഓര്‍മ്മകള്‍ !!!

കുറച്ചുകാലം പിറകോട്ടു ഒന്നു പോവാം ......പ്ലസ്‌ വില്‍ അഡ്മിഷന്‍ കിട്ടാന്‍ തിരക്ക പിടിച്ചു നടകുകയായിരുന്നു.ഭയങ്കര ടെന്‍ഷന്‍ സീറ്റ് കിട്ടുമോ കിട്ടില്ലേ .......ചുമ്മാ ടെന്‍ഷന്‍ അടിച്ച് എന്ന് അവസാനം മനസിലായി.വീടിനടുത്ത് തന്നെ സീറ്റ് കിട്ടി.ഒന്നാം ദിവസം ചുമ്മാ ജാട ഇട്ടു "നിങ്ങളുടെ പേരു എന്താ" എന്നൊക്കെ പിറ്റേ ദിവസം മുതല്‍ എന്താടാ പോടാ...എന്നോകയായി.......അങ്ങനെ ക്ലാസ്സ് തുടങ്ങി, അതൊരു ഭാഗത്ത് ചുമ്മാ നടക്കുകായ.
അപ്പോളേക്കും രണ്ടു നല്ല ഫ്രണ്ട് സ്നേ കിട്ടി."ആ പെണ്ണ് കൊള്ളാലോ " എന്നൊരുതന്‍ പറഞ്ഞു,നോക്കി ടീച്ചര്‍ പൊക്കി എന്നെ , വന്നല്ലെയുള്ളൂ മോനേ കുറച്ചു കയ്യട്ടെ ഞാന്‍ ആകെ ചമ്മി,കൂടെ ഒന്നു ഫേമസ് ആയി.ചുമ്മാ ഇരുന്നു. അന്ന് ഇന്റര്‍വെല്‍ ടൈം ആയപ്പോള്‍ എല്ലാ പെണ്പില്ലേരും ഒരു ആക്കിയ ചിരി.ചുമ്മാ വെഇറ്റ് ഇട്ടു പക്ഷെ ഉള്ളില്‍ ആകെ ചമ്മി നില്‍കുകയായിരുന്നു . അത് കുഴപമില്ലാതെ അവിടെ തീര്ന്നു
ഞാന്‍ വളരെ കാലത്ത് എഴുനെല്കും കേട്ടോ എട്ടു മണി.അതും അമ്മ വിളിച്ചാല്‍... പെട്ടെന്ന് കുളിച്ചു,തിന്നു...അമ്മേ ഞാന്‍ പൊന്നു അങ്ങേനെ എട്ടേ മുക്കാല്‍...ഒന്‍പതു മണിക്കാണ് ക്ലാസ്സ്...ബസില്‍ പത്തു മിനിട്ട് ...അങ്ങനെ ഒന്പതെ കാല്‍ ആവും ക്ലാസ്സില്‍ എത്താന്‍ .ഇതാണ് ദിവസവും നടക്കുന്നത്.
എനിക്ക് രണ്ടു ഫ്രന്റ്സ്‌ കിട്ടിയെന്നു പറഞ്ഞില്ലേ ,അതില്‍ ഒരാള്‍ നമുക്കു ഒരു പെണ്‍കുട്ടികളോട് കമ്പനി ആക്കാം.ഓ ശെരി ഇപ്പോള്‍ തന്നെ തുടങ്ങാം...ഒന്നും നടന്നില്ല ആരും നോക്കുനില്ല .ഒരു ഇരയെ കിട്ടി "വീട് എവിടയ്യാണ്" ഇവടെ അടുത്താണ് അപ്പോള്‍ "പേരോ?" മന്ജ്ജൂ ഞാന്‍ പോട്ടെ,അവളും പോയി.പിറ്റേ ദിവസം രിന്കൂ എന്നല്ലേ പേരു ,അതെ എന്ന് ഞാന്‍ പറഞ്ഞു,അവള്‍ ചിരിച്ചു കൊണ്ടു പോയി .അതെന്തോ മനസ്സില്‍ തട്ടി ഞാന്‍ ഇങ്ങനെ നിന്നു ഓ മതി പോവാം .പിറ്റേ ദിവസമായി അവള്‍ വീണ്ടും വന്നു,എന്തുണ്ട് വിശേഷം എന്ന് ചോദിച്ചു?സുഖം എന്ന് പറഞ്ഞു .അപ്പോള്‍ അവള്‍ നിനക്കു മന്ജ്ജൂ എണ്ണ കുട്ടിയെ ഇഷ്ടമാണല്ലേ ഞാന്‍ ഞെട്ടി ..അറിയാത്ത പോലെ ഏത് മന്ജ്ജൂ? അഭിനയം പോട്ടെ മോനേ എന്ന് അവള്‍ പറഞ്ഞു ......അപ്പോള്‍ ഞാന്‍ അറിയാം ചുമ്മാ ഇന്നലെ പരിചയപെട്ടു.പിന്നെ മന്ജ്ജൂ വിന്റെ ഫ്രന്റ്സ്‌ കണ്ടാല്‍ വൃത്തികെട്ട ചിരി ചിരിക്കാന്‍ തുടങ്ങി,അവള്‍ക്ക് നിന്നെ ഇഷ്ടമാണ് ,പോയി പ്രോപോസ് ചെയ്യെന്ന് എന്റെ ഫ്രണ്ട്സ് പറഞ്ഞു. എനിക്ക് സത്യം പറഞ്ഞാല്‍ പ്രേമിക്കാന്‍ തീരെ നാണമായിരുന്നു.അതിന്റെ ഹന്ഗോവേര്‍ തീര്‍ക്കാന്‍ രണ്ടുദിവസം ലീവ് എടുത്തു,അമ്മയോട് കലുവെദനയെന്നു കള്ളം പറഞ്ഞു.ആ രണ്ടും ദിവസവും നീനു എന്നെ കുറിച്ചു അന്വേഷിച്ചിരുന്നു എന്ന് എന്റെ ഫ്രണ്ട് അരുണ്‍ പറഞ്ഞു.രണ്ടും ദിവസം കഴിഞ്ഞു വീണ്ടും സ്കൂളില്‍ പോയി അവള്‍ ഓടി വന്നു ,എന്ത് പറ്റി രണ്ടും ദിവസം,ഞാന്‍ പറഞ്ഞു കലുവെദനയെന്നു.അവള്‍ കള്ളം പറയല്ലേ എന്ന് പറഞ്ഞു, ഒടുവില ഞാന്‍ സത്യം പറഞ്ഞു, അപ്പോള്‍ അവള്‍ മഞ്ജുവിനെ ഇഷ്ടമല്ലേ? എന്നൊരു ചോദ്യം?, അല്ല എന്ന് ഞാന്‍ പറഞ്ഞു .അപ്പോള്‍ അവള്‍ പെട്ടെന്ന് പോയി.പിന്നെ അവള്‍ വൈകിയിട്ടും എന്റെ അടുത്ത് വന്നു ,എന്റെ വീടുകര്യങ്ങളും മറ്റും ചോദിച്ചു .നിനക്കു നേരത്തെ വന്നുകൂഒടെ ഞാന്‍, എട്ട്‌ മണിക്ക് എത്താറുണ്ട് . എന്റെ പട്ടി വരും!!! എന്ന് ഞാന്‍ (മനസ്സില്‍ പറഞ്ഞു)
അന്ന് വീട്ടില്‍ പോയപാടെ ആറു മണിക്ക് അലാറം വെച്ചു. അലാറം അടിച്ച് ഞാന്‍ എഴുന്നേറ്റു അമ്മ ഞെട്ടി ,ഇന്നെന്താ മോന്‍ നേരത്തെ അമ്മേ സ്പെഷ്യല്‍ ക്ലാസ്സ് ഉണ്ട് ,അതയോ എന്നാല്‍ വേഗം നോക്കിക്കോ.അങ്ങനെ സ്‌കൂള്‍ എത്താറായി,ഭയങ്കരം നെഞ്ഞിടിപ്പ്‌ എന്താണെന്നറിയില്ല ,അവള്‍ അവിടെയുണ്ട് ഇടിപ്പ് കൂടി.വേറെ ആരും വന്നിട്ടില്ല എനിക്ക് ഒന്നു പറയാന്‍ പറ്റണില്ല. അപ്പോള്‍ അവള്‍ പറഞ്ഞു നമുക്കു ഈ ബെഞ്ചില്‍ ഇരിക്കാം ഞാന്‍ ഇരുന്നു വളരെ ദൂരെ അപ്പോള്‍ അവള്‍ അടുത്തിരികാന്‍ പേടിയുണ്ടോ, പേടിയോ ? എനിക്കോ...പേടിച്ചു വിറക്കുകയയിരുനു സത്യത്തില്‍.എങ്കിലും അടുത്തിരുന്നു.പിന്നെ എന്ത് സംസാരിക്കും എന്നായി അതവള്‍ തന്നെ തുടങ്ങി.